നെടുമങ്ങാട്: ആർടിഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും നെടുമങ്ങാട് നഗരസഭാ ഹെൽത്ത് സേഫ്റ്റി എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും സംയുക്തമായി നെടുമങ്ങാട് നഗരസഭാ പ്രദേശങ്ങളിൽ കോവിഡ് ജാഗ്രത പരിശോധന നടത്തി. നെടുമങ്ങാട് ചന്തമുക്ക്, കച്ചേരിനട, പാളയം ജംങ്ഷൻ, വാളിക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നു കണ്ടെത്തി. ഈ സ്ഥലങ്ങളിലെ ഓട്ടോ ടാക്സി, സമാന്തര സർവീസുകളിൽ ഡ്രൈവർമാർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലായെന്ന് കണ്ടെത്തിയതിനെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ബോധവത്കരണ ക്‌ളാസുകളെടുത്തു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ ഹരീഷ് കുമാർ, രാജീവ് കെ ഹെൽത്ത് ഇൻസ്‌പെക്ടർ കിരൺ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ രന്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും നിയമലംഘനമുണ്ടായാൽ കർശന നടപടിയുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.